ല​ഹ​രി​ക്കെ​തി​രെ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

10:45 PM Nov 24, 2022 | Deepika.com
തൊ​ടു​പു​ഴ: ല​ഹ​രി​ക്കെ​തി​രെ കേ​ര​ള വി​ഷ​ൻ ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി ചേ​ർ​ന്ന് ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ഹൃ​ദ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഉ​ണ്ട​പ്ലാ​വ് വാ​മോ​സ് സ്പോ​ർ​ട്സ് സി​റ്റി​യി​ലാ​ണ് മ​ൽ​സ​രം.
ഇ​ടു​ക്കി പ്ര​സ് ക്ല​ബ്, പോ​ലീ​സ്, സി​വി​ൽ​സ​ർ​വീ​സ്, ബാ​ർ​അ​സോ​സി​യേ​ഷ​ൻ,ജെ​സി​ഐ, എ​ക്സൈ​സ് തു​ട​ങ്ങി​യ ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ കേ​ബി​ൾ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നീ​ഷ് മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ടു​പു​ഴ എ​സ്എ​ച്ച്ഒ വി.​സി.​ വി​ഷ്ണു​കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു.​ കു​ര്യാ​ക്കോ​സ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും