എടത്വ: തലവടി പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന കേരളോത്സവം ശനി, ഞായര്‍ ദിവസങ്ങളിലായി വിവിധ വേദികളില്‍ നടക്കും.
ശനിയാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാ മത്സരങ്ങള്‍ തലവടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ക്രിക്കറ്റ് മോഡല്‍ യുപി സ്കൂള്‍ ഗ്രൗണ്ടിലും ഷട്ടില്‍ ലയണ്‍സ് ക്ലബ് സ്റ്റേഡിയത്തിലും ഫുട്ബോള്‍ മത്സരം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ടിലും വോളിബോള്‍ മത്സരം സര്‍ഗം സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലുമായി നടക്കും.
കേരളോത്സവത്തിന്റെ സമാപനം ഞായറാഴ്ച വര്‍ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ചു തലവടി ഗവണ്മെന്റ് ഹൈസ്കൂളില്‍ നടക്കും.
തലവടി പഞ്ചായത്ത് കേരളോത്സവം
10:33 PM Nov 24, 2022 | Deepika.com