അമ്പലപ്പുഴ: വയോജനങ്ങളുടെ മാനസിക ശാരീരികോല്ലാസത്തിനായി പുന്നപ്ര വടക്ക് പഞ്ചായത്തിൽ നന്മക്കൂടിനു തുടക്കമായി. വനിതകൾക്ക് ആഴ്ചയിൽ മൂന്നു ദിവസത്തെ യോഗാ പരിശീലനവും വയോജനങ്ങൾക്ക് മാസത്തിൽ മൂന്നുദിവസം ഒത്തുചേരൽ, ആരോഗ്യ ബോധവത്കരണ ക്ലാസ്, വിവിധ കൈത്തൊഴിൽ പരിശീലനം എന്നിവയാണ് ഇതിന്റെ ഉദ്ദേശം.
എച്ച്. സലാം എംഎൽഎ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, ബിബി വിദ്യാനന്ദൻ, എ.പി. സരിത, പ്രിറ്റി തോമസ്, അജിത ശശി തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പത്താംതരം തുല്യതാ പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ സമ്മേളനത്തിൽ എംഎൽഎ അനുമോദിച്ചു.
വയോജനങ്ങളുടെ ഉല്ലാസത്തിനായി പുന്നപ്ര വടക്ക് നന്മക്കൂട്
10:29 PM Nov 24, 2022 | Deepika.com