പൂച്ചാക്കൽ: പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഫുട്ബോൾ ഷൂട്ടൗട്ട് മൽസരങ്ങൾക്ക് ഇന്നു തുടക്കമാകും. വൈകിട്ട് ആറിന് മൂന്നുദിവസം നീണ്ട കലാ-കായിക മേളയ്ക്കാണ് തുടക്കമാകുന്നത്. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശത്തിന്റെയും ഫുട്ബോൾ ലോക കപ്പിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ബ്ലോക്ക് പരിസരം കാൽപന്തുപ്രേമികളുടെ ഇഷ്ടതാരങ്ങളായ മെസിയും നെയ്മറും റൊണാൾഡോയും നിരന്നുകഴിഞ്ഞു.
അലങ്കരങ്ങളും കൊടികളും ലൈറ്റുകളും കൊണ്ട് മത്സര കേന്ദ്രങ്ങളും പരിസരവും കായിക പ്രേമികളെ കൂടുതൽ ആവേശത്തിലാക്കുന്നുണ്ട്. ഇന്ന്, 26, 27 തീയതികളിൽ ജില്ലാ അടിസ്ഥാനത്തിലാണ് ഷൂട്ടൗട്ട് മൽസരങ്ങൾ ഫ്ലെഡ് ലൈറ്റിൽ നടത്തുന്നത്. വിജയികളായ മൂന്നാം സ്ഥാനക്കാർക്ക് വരെ സ്വർണ കൊയിൻ സമ്മാനങ്ങളും ട്രോഫികളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാതല ക്വിസ് മത്സരം നടത്തി
ചേര്‍ത്തല: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഊർജമേഖലയിലെ കാലിക പ്രസക്തമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ജില്ലയിലെ 47 സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുത്തു.
കാർമൽ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളായ ജെ. ജയസൂര്യ, അഭിനിവ രാജേഷ് എന്നിവര്‍ ഒന്നാം സ്ഥാനവും ചേർത്തല ഹോളി ഫാമിലി എച്ച്എസ്എസിലെ അനിരുദ്ധ നാരായണൻ, കെ.എസ്. അമ്പാടി എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചേര്‍ത്തല പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ആർ. ജയകുമാർ സമ്മാനദാനം നിർവഹിച്ചു.
പൂച്ചാക്കൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം
10:29 PM Nov 24, 2022 | Deepika.com