ചേര്‍ത്തല: അഡ്വ. സി.ജെ. വര്‍ഗീസ് സ്മാരക ട്രസ്റ്റ് ഉദ്ഘാടനം 26ന് നടക്കും. ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30നു നടക്കുന്ന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബെച്ചു കുര്യന് ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ആര്. പ്രമോദ് അധ്യക്ഷത വഹിക്കും.
മികച്ച ജൂണിയര്‍ അഭിഭാഷകനുള്ള അവാര്‍ഡ് ജസ്റ്റീസ് പി. ഗോപിനാഥ് സമ്മാനിക്കും. ജസ്റ്റീസ് വിജു ഏബ്രഹാം ഫോട്ടോ അനാച്ഛാദനം നിര്‍വഹിക്കും. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജഡ്ജ് ജോബിന് സെബാസ്റ്റ്യന്‍, സബ് ജഡ്ജ് കെ.എം. വാണി, അഡ്വ. ഡി. വിനോദ്, അഡ്വ. ജോയി തട്ടില്‍, അഡ്വ. ജേക്കബ് ടോംലിന് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
അഡ്വ. സി.ജെ. വര്‍ഗീസ് സ്മാരക ട്രസ്റ്റ് ഉദ്ഘാടനം 26ന്
10:29 PM Nov 24, 2022 | Deepika.com