ആംബുലൻസ് ഡ്രൈവർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
10:23 PM Nov 24, 2022 | Deepika.com
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം പീടിക ആർട്ടിലറി റോഡിലെ മിനി നിവാസിൽ ഇ.പി.സാജനെ (48)യാണ് ഇന്നവെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. പരേതരായ രാം ദാസൻ - വിലാസിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലസിത, മിനി, സുനിൽ, സഹജ, പരേതനായ സൂരജ്.