പുഴയിൽ വീണ് വയോധികൻ മരിച്ചു
10:23 PM Nov 24, 2022 | Deepika.com
കണ്ണൂർ: പുഴയുടെ കൈവരിയിലിരിക്കവെ അബദ്ധത്തിൽ പുഴയിലേക്ക് വീണ് വയോധികൻ മരിച്ചു. കണ്ണാടിപറന്പ് സ്വദേശി കൊയിലേരിയൻ നാരായണൻ (75) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നരേം നാരായണനും സുഹൃത്തുക്കളും പുഴയുടെ കൈവരിയിലിരിക്കവെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഉടൻ രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.