അയൽവാസിക്കെതിരെ കേസ്

12:28 AM Nov 24, 2022 | Deepika.com
ഏ​ലൂ​ർ: കു​ട്ടി​യെ പൂ​വ​ൻ​കോ​ഴി കൊ​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഏ​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി. മ​ഞ്ഞു​മ്മ​ൽ മു​ട്ടാ​ർ ക​ട​വി​ന​ടു​ത്ത് ക​ട​വ് റോ​ഡി​ൽ ജ​ലീ​ലി​ന്‍റെ പൂ​വ​ൻ​കോ​ഴി​യാ​ണ് അ​യ​ൽ​വാ​സി​യു​ടെ മ​ക​ളു​ടെ മ​ക​നെ കൊ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഏ​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ൽ ജെ​സി​ബി വ​ച്ചു നി​ര​ത്തി​യ സ്ഥ​ല​ത്താ​യി​രു​ന്നു കോ​ഴി​യു​ടെ ആ​ക്ര​മ​ണം. ര​ണ്ട​ര വ​യ​സു​ള്ള കു​ട്ടി​യു​ടെ മു​ഖ​ത്തും, ക​ണ്ണി​ന് താ​ഴെ​യും ത​ല​യു​ടെ പി​റ​കു​വ​ശ​ത്തു​മാ​യി കൊ​ത്തി പ​രി​ക്കേ​ല്പി​ച്ചു.
കു​ട്ടി മ​ഞ്ഞു​മ്മ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​യ​ൽ​പ​ക്ക പ്ര​ശ്ന​ങ്ങ​ളും, കു​ട്ടി​യു​ടെ ചി​കി​ത്സാ ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​വു​മാ​ണ് പ​രാ​തി​യു​ടെ ആ​ധാ​ര​മെ​ന്നും പ​റ​യു​ന്നു.