മുള്ളൻകൊല്ലി: പഞ്ചായത്തിലെ കൊളവള്ളിയിൽ നീർത്തട ഗ്രാമസഭ നടത്തി. കൃഷി വിജ്ഞാന കേന്ദ്രം, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി ഭവൻ എന്നിവ കാർഷിക കോളജ് 2019 ബാച്ച് വിദ്യാർഥികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സീതാമൗണ്ട് ക്ഷീരസംഘം ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ജോസ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രം കോ ഓർഡിനേറ്റർ ഡോ.എൻ.ഇ. സഫിയ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ, സി.ബി. ദീപ, പ്രീതി മേനോൻ, ടി.എസ്. സുമിന, ഡോ. ലക്ഷ്മി അരവിന്ദ്, ഡോ.സി. ഹരീഫ്, ഡോ. പി.ബി. ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു. ഗ്രാമസഭയിൽ നീർത്തട പരിധിയിലെ കർഷകരുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു. തുടർ പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി. മണ്ണ് പരിശോധനയ്ക്കു തുടക്കമിട്ടു.
കൊളവള്ളിയിൽ നീർത്തട ഗ്രാമസഭ നടത്തി
12:18 AM Nov 24, 2022 | Deepika.com