കൽപ്പറ്റ: ജില്ലയിലെ ക്ഷീര കർഷകർക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച പാൽ വില സബ്സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. അന്പലവയൽ ക്ഷീരോത്പാദക സഹകരണ സംഘം കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി പദ്ധതി വിശദീകരിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് സംയുക്ത പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 1.97 കോടി (1,97,28,420 രൂപ) യാണ് വകയിരുത്തിയത്. ജില്ലയിലെ 20,000 ത്തോളം ക്ഷീര കർഷകർക്കാണ് സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുക.
ക്ഷീരവികസന വകുപ്പിന്റെ പാൽ ഗുണനിലവാര ത്രൈമാസ തീവ്ര യജ്ഞ ക്യാന്പയിനിന്റെ ഭാഗമായി ജില്ലാ ഗുണ നിയന്ത്രണ ഓഫീസിന്റെയും അന്പലവയൽ ക്ഷീരസംഘത്തിന്റെയും ആഭിമുഖ്യത്തിൽ പ്രത്യേക പാൽ ഗുണമേൻമ ബോധവത്ക്കരണ പരിപാടിയും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഉഷ തന്പി, ക്ഷീര സംഘം പ്രസിഡന്റ് എ.പി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാൽ വില സബ്സിഡി; ജില്ലാതല വിതരണോദ്ഘാടനം നടത്തി
12:18 AM Nov 24, 2022 | Deepika.com