പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, പിടിഎ എന്നിവയുടെയും നേതൃത്വത്തിലാണ് ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മൽസരത്തോടനുബന്ധിച്ചും ലഹരിക്കെതിരേ ഒരു ഗോൾ എന്ന മുദ്രവാക്യമുയർത്തി മത്സരം നടത്തിയത്.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം മോളി ആകാന്തിരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വി.എം. ബിജുമോൻ അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് ജയ്സണ് ആലവന്തകാലായിൽ, ബീന കുളത്തിങ്കൽ, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ജെയ്സി അഗസ്റ്റിൻ, വി.വി. ബിജു എന്നിവർ പ്രസംഗിച്ചു.
സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ഫുട്ബോൾ പ്രദർശന മത്സരം നടത്തി
12:18 AM Nov 24, 2022 | Deepika.com