മാനന്തവാടി: ബഡ്സ് സ്കൂൾ ജില്ലാ കായിക മേളയിൽ ആറാം തവണയും കിരീടം കരസ്ഥമാക്കിയ കാട്ടിക്കുളത്തെ കായിക താരങ്ങൾക്ക് തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്വീകരണം നൽകി. പരിശീലകരായ പി.ജി. ഗിരീഷ്, വി.എം. സജി, പിടിഎ പ്രസിഡന്റ് മണിരാജ് എന്നിവരെ പൊന്നാട അണിയിച്ചു. കായിക പ്രതിഭകളെ അനുമോദിച്ച ചടങ്ങ് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എ.എൻ. സുശീല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹരീന്ദ്രൻ, എം.കെ. രാധാകൃഷ്ണൻ, കെ. സിജിത്ത്, പ്രഭാകരൻ, സ്കൂൾ വികസന സമിതി കണ്‍വീനർ ടി.സി. ജോസഫ്, പിടിഎ പ്രതിനിധി മുജീബ് പള്ളത്ത്, പ്രിൻസിപ്പൽ കെ.ഒ. നിർമല പ്രധാന അധ്യാപിക ബീന വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ബഡ്സ് സ്കൂൾ കായികമേള വിജയികൾക്ക് സ്വീകരണം
12:17 AM Nov 24, 2022 | Deepika.com