കൽപ്പറ്റ: തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മുതൽ പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന നവകേരളം തദ്ദേശകം 2.0 പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തും.
സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്കരിച്ച വിവിധ പദ്ധതികളും പ്രവർത്തനങ്ങളും യോഗത്തിൽ വിശദീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് പുൽപ്പള്ളി പഞ്ചായത്തിലെ നൂതന പദ്ധതി കളുടെ ഉദ്ഘാടന ചടങ്ങുകളിലും മന്ത്രി എം.ബി. രാജേഷ് പങ്കെടുക്കും.
പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നാളെ സിപിഐ മാർച്ച് നടത്തും
പുൽപ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയിലും പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് 25ന് പുൽപ്പള്ളി ഗവണ്മെന്റ് ആശുപത്രിയിലേക്ക് സിപിഐയുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണയും നടത്തുമെന്ന് സിപിഐ നേതാക്കൾ പറഞ്ഞു. ആശുപത്രിയിൽ എല്ലാ സംവിധാനവും ഉണ്ടായിട്ടും ഒപി ശീട്ട് പോലും കൃത്യമായി കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
ശിവദാസൻ അധ്യക്ഷത വഹിച്ചു. ടി.ജെ. ചാക്കോച്ചൻ, അനിൽ മോൻ, പി.കെ. രാജപ്പൻ, കെ.കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മന്ത്രി എം.ബി. രാജേഷ് ഇന്ന് ജില്ലയിൽ
12:17 AM Nov 24, 2022 | Deepika.com