മാനന്തവാടി: കെഎസ്എസ്പിഎ മാനന്തവാടി നിയോജക മണ്ഡലം വാർഷിക സമ്മേളനം നടത്തി. മാനന്തവാടി എൻഎസ്എസ് ഹാളിൽ നടന്ന യോഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. രാവിലെ 10ന് ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിൽ കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് വിപിനചന്ദ്രൻ പുഷപാർച്ചന നടത്തി. പി. ഓമന, എൻ.വി. അഗസ്റ്റിൻ, പി. മുരളീദാസ്, കെ.ടി. കുഞ്ഞികൃഷ്ണൻ, തോമസ് മാത്യു, എം.എ. മോഹനൻ എന്നിവർ നേതൃത്വം നൽകി.
സമ്മേളനത്തിന് ഗ്രേയ്സി ജോർജ് പതാക ഉയർത്തി. കഐസ്എസ്പിഎ സംസ്ഥാ സെക്രട്ടറി പി.സി. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പി.കെ. സുകുമാരൻ, ഇ.ടി. സെബാസ്റ്റ്യൻ, ടി.ജെ. സക്കറിയ, വി. രാമനുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
കെഎസ്എസ്പിഎ മാനന്തവാടി നിയോജകമണ്ഡലം വാർഷിക സമ്മേളനം
12:17 AM Nov 24, 2022 | Deepika.com