സുൽത്താൻ ബത്തേരി: ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ നിർണയത്തിനു ക്യാന്പ് നടത്തി. ബത്തേരി റോട്ടറി, നാഷണൽ കരിയർ സെന്റർ തിരുവനന്തപുരം, സാമൂഹ്യനീതി വകുപ്പ്, ആർട്ടിഫിഷ്യൽ ലിംഫ് മാനുഫാക്ചറിംഗ് കോർപറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാന്പ് നടത്തിയത്.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ് എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് കെ.സി. വർഗീസ് അധ്യക്ഷത വഹിച്ചു.
സണ്ണി വിളക്കുന്നേൽ, കെ.പി. രവീന്ദ്രനാഥ്, അബ്ദുൾ മനാഫ്, ലിന്റണ് സർക്കാർ, വിജി ലിജേഷ് എന്നിവർ പ്രസംഗിച്ചു. ഇന്ന് വയനാട് സോഷ്യൽ സർവീസ് സെന്ററിലും 25ന് കൽപ്പറ്റ ലിയോ ആശുപത്രിയിലും ക്യാന്പ് നടക്കും.
ഭിന്നശേഷിക്കാർക്കുള്ള ഉപകരണ നിർണയത്തിനു ക്യാന്പ് നടത്തി
12:17 AM Nov 24, 2022 | Deepika.com