പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ കേരള കോണ്ഗ്രസ്-എം പ്രതിനിധികളെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്നും പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ ഇത്തരം നടപടിക്കെതിരേ പരാതി നൽകുമെന്നും കേരള കോണ്ഗ്രസ്-എം ഭാരവാഹികളായ റെജി ഓലിക്കരോട്ട്, സി.പി. മാത്യു എന്നിവർ പറഞ്ഞു.
ഭരണകക്ഷിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്ഗ്രസ്-എമ്മിനെ ഈ പരിപാടിയിൽ ക്ഷണിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പൊതുപരിപാടിയിൽ ക്ഷണിക്കാതിരിക്കുകയും മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മത സംഘടനകളടക്കമുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്തതിനെരേ പ്രതിഷേധിക്കുമെന്നും നേതാക്കൾ പറഞ്ഞു. റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ചു. വിൽസണ് നെടുംകൊന്പിൽ, ബേബി കോലോത്ത് പറന്പിൽ, ബിജു തിണ്ടിയത്ത്, ജോയി താന്നിക്കൽ, സി.കെ. ബാബു, സി.പി. മാത്യു, ഗോൾഡ, പി.യു. മാണി, എം.സി. ഷാജി, ജോണി മണ്ണുംപുറം എന്നിവർ പ്രസംഗിച്ചു.
സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്ഘാടന ചടങ്ങ് കേരളാ കോണ്ഗ്രസ്-എമ്മിനെ അറിയിച്ചില്ലെന്ന് പരാതി
12:17 AM Nov 24, 2022 | Deepika.com