കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ഐതിഹാസിക വിജയത്തിൽ മെയ് 7ന് വെള്ളിയാഴ്ച വൈകുന്നേരം 7.30ന് എൽഡിഎഫ് കുവൈറ്റ് കമ്മിറ്റി വിജയദിനം സംഘടിപ്പിക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി ജില്ലാ കമ്മിറ്റികളും, 140 നിയമസഭാമണ്ഡലം കമ്മിറ്റികളും രൂപീകരിച്ച് കണ്‍വൻഷനും മറ്റ് പ്രചരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ചരിത്ര വിജയം ആഘോഷിക്കുന്നതിന് ഓണ്‍ലൈനായി പരിപാടിയിൽ പങ്കെടുക്കുവാൻ മുഴുവൻ പ്രവാസികളോടും എൽഡിഎഫ് കുവൈറ്റ് ഭാരവാഹികൾ അഭ്യർഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
എൽഡിഎഫ് കുവൈറ്റ് കമ്മിറ്റി മേയ് 7 വിജയദിനമായി ആചരിക്കും
09:10 PM May 06, 2021 | Deepika.com