സൗ​ഹാ​ർ​ദോ​ദ​യം വാ​ർ​ഷി​ക​വും അ​വാ​ർ​ഡു ദാ​ന​വും

10:45 PM Nov 23, 2022 | Deepika.com
ഹ​രി​പ്പാ​ട്: സൗ​ഹാ​ർ​ദോ​ദ​യം 35-ാമ​ത് വാ​ർ​ഷി​ക​വും അ​വാ​ർ​ഡു ദാ​ന​വും 27ന് ​കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻക​രി​യി​ൽ ക്ഷേ​ത്ര​ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

27നു ​രാ​വി​ലെ 9 മു​ത​ൽ ഗ്രേ​റ്റ​ർ ഹ​രി​പ്പാ​ട് റോ​ട്ട​റി ക്ല​ബി​ന്‍റെ​യും ക​രു​വാ​റ്റ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ​യും എ​എം​എ​ഐ ഹ​രി​പ്പാ​ടി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്. ഹ​രി​പ്പാ​ട്ഗ്രേ​റ്റ​ർ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ അ​നി​രു​ദ്ധ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ദി​ലീ​പ് ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എ​സ്. പ്ര​സ​ന്ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കി​ട്ട് മൂ​ന്നി​ന് ക​വി​യ​ര​ങ്ങ് ക​രു​വാ​റ്റ പ​ങ്ക​ജാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശെ​ൽ​വ​റാ​ണി വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വൈ​കി​ട്ട് നാ​ലി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​എ​സ്. താ​ഹ, ജോ​ൺ തോ​മ​സ്, എം. ​സ​ത്യ​പാ​ല​ൻ, എ.​കെ. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.