ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ മരിച്ചു
10:38 PM Nov 23, 2022 | Deepika.com
കൽപ്പറ്റ: ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ മരിച്ചു. കോട്ടത്തറ വെണ്ണിയോട് അങ്ങാടിക്കുന്ന് സുബ്രഹ്മണ്യന്റെ മകൻ ജയനാണ് (43)മരിച്ചത്. പരിക്കേറ്റ സഹയാത്രികൻ കുറുന്പാലക്കോട്ട സ്വദേശി ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടിൽ ചെലഞ്ഞിച്ചാലിൽ ഇന്നലെ പകലാണ് അപകടം. ജയശ്രീയാണ് ജയന്റെ ഭാര്യ. മക്കൾ: ജൈഷ്ണവ്, ജ്യോതിക.