ഡാളസ്: മേയ് ഒന്നിന് നടന്ന സിറ്റി കൗണ്‍സിൽ തെരഞ്ഞടുപ്പിൽ ഗാർലണ്ടിൽ ഡിസ്ട്രിക് മൂന്നിൽ പി.സി. മാത്യു രണ്ടു സ്ഥാനാർഥികളെ പിന്നിലാക്കി റണ്‍ ഓഫിലെത്തി. വിക്കി ഹൈ, ആൻജെല വെസ്റ്റ് എന്നിവരാണ് പിന്നിലാക്കപ്പെട്ടവർ. നാലു സ്ഥാനാർഥികളിൽ ആർക്കും 50 ശതമാനം വോട്ടു ലഭിക്കാത്ത സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച രണ്ടു സ്ഥാനാർഥികൾക്കാണ് റണ്‍ ഓഫ് മത്സരത്തിനു അർഹത ലഭിക്കുക. പി. സി. മാത്യുവും എഡ് മൂറും ഈ വരുന്ന ജൂണ്‍ 5 നു റണ്‍ ഓഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് . ഏർലി വോട്ടിംഗ് മേയ് 24 മുതൽ ജൂണ്‍ 1 വരെ സൗത്ത് ഗാർലാൻഡ് ലൈബ്രറിയിലും മറ്റു ലൊക്കേഷനുകളിലും ഡാളസ് കൗണ്ടി ഇലക്ഷന് ഡിപ്പാർട്ട്മെന്റ് നിർദേശ പ്രകാരം നടക്കുന്നതാണ്.
ഡിസ്ട്രിക്ട് മൂന്നിലെ മലയാളി സാന്നിധ്യവും സഹകരണവും ഒപ്പം അമേരിക്കൻ ജനതയും അർപ്പിച്ച വിശ്വസവും ആണ് തന്നെ റണ്‍ ഓഫ് മത്സരത്തിൽ എത്തിച്ചതെന്ന് പി.സി. മാത്യു പറഞ്ഞു. എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത ആത്മാർഥതയാണ് മലയാളികൾ ഉൾപ്പെടെയുള്ള വോട്ടർമാർ നൽകിയതെന്നും, റണ്‍ ഓഫ് തെരഞ്ഞെടുപ്പിനും ഇതു പ്രകടമാകുമെന്നും തെരഞ്ഞെടുപ്പ് മാനേജർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് മാനേജർ സിജു ജോർജ്, ട്രഷറർ ജിൻസ് മാടമന, മറ്റു കമ്മിറ്റി അംഗങ്ങളായ മാത്യു പട്ടരെട്ടു, സൂജൻ തരകൻ, ഫ്രിക്സ്മോൻ മൈക്കിൾ, ചെറിയാൻ ചൂരനാട്, സുനി ലിൻഡ ഫിലിപ്സ് മുതലായവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം പി. സി. മാത്യു പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്:
ഫിലിപ്പ് തോമസ്: 972 522 9646
ജിൻസ് മാടമന: 214 734 9999
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഗാർലാൻഡ് സിറ്റി കൗണ്‍സിൽ തെരഞ്ഞെടുപ്പ്: പി.സി. മാത്യു റണ്‍ ഓഫ് മത്സരം ജൂണ്‍ 5ന്
09:02 PM May 06, 2021 | Deepika.com