ഹൂസ്റ്റണ്‍ മാർത്തോമ്മ ഇടവകകളിൽ സേവനം അനുഷ്ഠിച്ചതോടൊപ്പം ഹൂസ്റ്റണ്‍ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയിലും സ്തുത്യർഹമായ സേവനമായിരുന്നു ഈ വൈദിക ശ്രേഷ്ഠരിൽ നിന്നും ലഭിച്ചത്. മൂവരുടെയും സ്ഥലം മാറ്റം ഹൂസ്റ്റണ്‍ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിക്കു വലിയ നഷ്ടമാണെന്ന് ഐസിഇസി എച്ച് പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സ്നേഹസൂചകമായി യാത്രയയപ്പ് ഉപഹാരവും നൽകി.
യോഗത്തിൽ ഐസിഇസിഎച്ച് വൈസ് പ്രസിഡന്റും സെൻറ് മേരിസ് മലങ്കര ഓർത്തഡോക്ൾസ് ഇടവക വികാരിയുമായ റവ. ഫാ. ജോണ്സൻ പുഞ്ചക്കോണം, ഐസിഇസിഎഫ് സ്പോർട്സ് കോർഡിനേറ്ററും സെൻറ് ജെയിംസ് ക്നാനായ യാക്കോബായ ഇടവക വികാരി റവ. ഫാ. എബ്രഹാം സക്കറിയ, ഐസിഇസി എച്ച് വോളന്റീർ ക്യാപ്റ്റൻ ഡോ. അന്ന.കെ. ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗം നടത്തി.
ഐസിഇസിഎച്ച് സെക്രട്ടറി എബി മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, വോളന്റിയർ ക്യാപ്റ്റൻ നൈനാൻ വീട്ടിനാൽ, ഓഡിറ്റർ ജോണ്സൻ എബ്രഹാം, പിആർഒ ജോജോ തുണ്ടിയിൽ എന്നിവർ യോഗത്തിനു നേതൃത്വം നൽകി.
റിപ്പോർട്ട്: ജീമോൻ റാന്നി