പെരുമ്പടവ്: ശുചിത്വവും ഹരിതാഭവുമായ ഗ്രാമം പടുത്തുയർത്തുന്നതിനായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷന്റെ സഹകരണത്തോടെ 2025 നു മുൻപ് ശുചിത്വ മാലിന്യ സംസ്കരണത്തിൽ നേടിയെടുക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കലാണ് വർണം 2025. ഇതിന്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത് തല ശുചിത്വ സന്ദേശ യാത്ര ഉദ്ഘാടനം ഡിസംബർ ഒന്നിന് പെരുമ്പടവിൽ നടക്കും.
ഇതിന് മുന്നോടിയായി നടന്ന സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.പി.ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മനോജ് കൂവേരി, ഗോപി തലവിൽ, സുരേഷ് ബാബു, ഭാർഗവൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർ എം.പി ജ്യോതിലക്ഷ്മി ചെയർപേഴ്സണും, ഷെൽമോൻ പൈനാടത്ത് കൺവീനറുമായി സംഘാടകസമിതിയും രൂപീകരിച്ചു.
സംഘാടകസമിതി രൂപീകരിച്ചു
12:37 AM Nov 23, 2022 | Deepika.com