തൊഴിൽ പരിശീലനം നടത്തി
12:37 AM Nov 23, 2022 | Deepika.com
കണ്ണൂർ: കേരള ലേബർ മൂവ്മെന്റിന്റെ സഹായത്തോടെ കണ്ണൂർ കെഎൽഎമ്മിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും ശാരീരിക പരിമിതിയുള്ള യുവതികൾക്കുമായി തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ബക്കളം സെന്റ് ആന്റണിസ് തയ്യൽ പരിശീലന കേന്ദ്രത്തിൽ നിന്നും തെരഞ്ഞെടു ക്കപ്പെട്ട 15 സ്ത്രീകൾക്ക് സാരി പെയിന്റിംഗ് പരിശീലനവും ശാരീരിക പരിമിതിയുള്ള 15 യുവതി കൾക്ക് ഡ്രൈ ഫ്ലവർ മേക്കിംഗ് പരിശീലനവും നൽകി. കയ്റോസ് തളിപ്പറമ്പ് മേഖല ഡയറക്ടർ ഫാ. ജോസഫ് സ്റ്റാൻലി മോറിസ് ഉദ്ഘാടനം ചെയ്തു. കെഎൽഎം കണ്ണൂർ രൂപത കോ -ഓർഡിനേറ്റർ കെ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് തോമസ്, വി.ജെ. തോമസ്, പി. യേശുദാസ്, പീറ്റർ കൊളക്കാട് എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ മരിയാനോസ്, സിസ്റ്റർ സ്നേഹ എന്നിവർ ക്ലാസ് നയിച്ചു.