ചന്ദനക്കാംപാറ: പൗരോഹിത്യത്തിന്റെ രജതജൂബിലി നിറവിലെത്തിയ തലശേരി സന്ദേശ് ഭവൻ ഡയറക്ടറും കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടറുമായ റവ. ഡോ. ഫിലിപ്പ് കവിയിലിനെ ആദരിച്ചു. മാതൃ ഇടവകയായ ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയത്തിൽ നടന്ന അനുമോദന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ജൂബിലേറിയനെ പൊന്നാടയണിയിച്ചു. ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ട് ആമുഖ പ്രഭാഷണവും ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണവും നടത്തി. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയിൽ, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, സജീവ് ജോസഫ് എംഎൽഎ, കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ടോണി പുഞ്ചക്കുന്നേൽ,
പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, ഫാ. സെബാൻ ഇടയാടിയിൽ, ഫാ. ബെന്നി പുത്തൻനടയിൽ, ഫാ. മരിയദാസ് മേനാച്ചേരിൽ, ഫാ. ജോസഫ് ചിലമ്പിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. റവ.ഡോ.ഫിലിപ്പ് കവിയിൽ മറുപടി പ്രസംഗം നടത്തി.
റവ. ഡോ. ഫിലിപ്പ് കവിയിലിനെ ആദരിച്ചു
12:37 AM Nov 23, 2022 | Deepika.com