കണ്ണൂർ നോർത്തും പയ്യന്നൂരും ഒപ്പത്തിനൊപ്പം
കണ്ണൂർ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ 153 പോയിന്റുകൾ നേടി കണ്ണൂർ നോർത്തും പയ്യന്നൂരും ഒപ്പത്തിനൊപ്പം. സബ്ജില്ലാ തലത്തിൽ യുപി ജനറൽ വിഭാഗത്തിൽ കണ്ണൂർ സൗത്ത് 20 പോയിന്റും പാനൂർ 17 പോയിന്റും നേടി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ പയ്യന്നൂർ 63 പോയിന്റും കണ്ണൂർ നോർത്ത് 58 പോയിന്റും കരസ്ഥമാക്കി.
ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ കണ്ണൂർ നോർത്ത് 82 പോയിന്റും ഇരിട്ടി 77 പോയിന്റും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 70 പോയിന്റോടെ ചൊക്ലി രാമവിലാസം സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 63 പോയിന്റുമായി മന്പറം എച്ച്എസ്എസ് രണ്ടും 51 പോയിന്റോടെ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൂന്നും സ്ഥാനത്താണ്.
ഭരതനാട്യത്തിൽ
ദേവിക മഞ്ജിത്ത്
കണ്ണൂർ: ഹയര്‍ സെക്കൻഡറി വിഭാഗം ഭരതനാട്യത്തില്‍ എ ഗ്രേഡോടെ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി ദേവിക മഞ്ജിത്ത്. രണ്ടാം തവണയാണ് ദേവിക സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്നത്. മുമ്പ് 2019ല്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തെരെഞ്ഞെടുക്കപ്പെട്ടത്.
സെന്റ് തെരേസാസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കക്കാട് സ്വദേശികളായ മഞ്ജിത്ത്-പ്രീജ എന്നിവരുടെ മകളാണ്. കലാക്ഷേത്ര പ്രിയാ രഞ്ജിത്തിന്റെ കീഴിലാണ് നൃത്തപഠനം. രണ്ടര വയസുമുതല്‍ നൃത്തം അഭ്യസിച്ച് തുടങ്ങി. മോഹിനിയാട്ടം, വയലിന്, സംഘഗാനം എന്നിവയിലും മത്സരിക്കുന്നു.
അരങ്ങുണർന്നു...
12:37 AM Nov 23, 2022 | Deepika.com