വാഷിംഗ്ടൺ ഡിസി: ലോസ് ആഞ്ചലസ് മേയർ എറിക് ഗാർസെറ്റി ഇന്ത്യയിലെ യുഎസ് സ്ഥാനപതിയായേക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ സ്ഥാനപതിയായി എറിക് ഗാർസെറ്റിയുടെ പേരും പരിഗണിക്കുന്നുണ്ടെന്ന് യുഎസ് ന്യൂസ് സൈറ്റ് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കോ-ചെയറായിരുന്നു ഗാർസെറ്റി. നേരത്തെ ബൈഡൻ ഭരണകൂടത്തിൽ ഒരു നിർണായക സ്ഥാനം ലഭിച്ചിരുന്നെങ്കിലും ലോസ് ആഞ്ചലസ് മേയറായി തുടരാൻ ഗാർസെറ്റി അത് നിരസിക്കുകയായിരുന്നു.
ഇന്ത്യയിലെ സ്ഥാനപതിയായി പരിഗണിക്കുന്നവരുടെ ലിസ്റ്റ് കഴിഞ്ഞ മാർച്ചിൽ ബൈഡൻ അവതരിപ്പിച്ചിരുന്നു. എന്നാൽ നിയമനത്തെക്കുറിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
എറിക് ഗാർസെറ്റി യുഎസിന്റെ ഇന്ത്യൻ സ്ഥാനപതി? ബൈഡന്റെ പരിഗണനയിലെന്ന് സൂചന
09:25 PM May 05, 2021 | Deepika.com