ആലക്കോട്: കുട്ടാപറമ്പ് ലിറ്റിൽ ഫ്ലവർ ഇടവക വികാരി ഫാ. ജെയിംസ് ആനക്കല്ലിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു.
കുട്ടാപറമ്പ് ഇടവകയുടെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടി. ആഘോഷമായ സമൂഹബലിക്കുശേഷം നടന്ന പൊതുയോഗം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പാംപ്ലാനി, സുവർണ ജൂബിലി ആഘോഷിക്കുന്ന വൈദികർ, വിവാഹ സുവർണ ജൂബിലി ആഘോഷിക്കുന്ന ഇടവകാംഗങ്ങൾ എന്നിവരെ ആദരിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, പഞ്ചായത്ത് മെംബർ കെ.പി. സാബു, ആഘോഷ കമ്മിറ്റി കൺവീനർ ജോൺ പടിഞ്ഞാത്ത്, ഇടവക കോ-ഓർഡിനേറ്റർ സിബി ഞാവള്ളിൽ എന്നിവർ പ്രസംഗിച്ചു. ഫാ. ജെയിംസ് ആനക്കല്ലിൽ മറുപടി പ്രസംഗം നടത്തി.
ഫാ. ജെയിംസ് ആനക്കല്ലിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു
12:35 AM Nov 23, 2022 | Deepika.com