പെരുമ്പടവ് : പെരുന്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജൂബീറിച്ച് കൺസൾട്ടൻസി, ദീപിക ദിനപത്രം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എസ്ക്യൂ സൈറ്റ് സംസ്ഥാനതല ക്വിസ് മത്സരത്തിൽ അനുഗ്രഹ ജി. നായർ (രാജാസ് എച്ച്എസ്എസ്, നീലേശ്വരം) ഒന്നാംസ്ഥാനം നേടി.
അദ്വിത സാഗർ (ജിഎച്ച്എസ്എസ്, മാടായി), എ.ആർ. നന്ദകിഷോർ (ടിഎംഎച്ച്എസ്എസ്, വെള്ളോറ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഗ്രാൻഡ് ഫിനാലെയിൽ ദൃശ്യ, ശ്രാവ്യ വിഭാഗങ്ങളുൾപ്പെടെ പത്ത് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. വിജയികൾക്ക് 5001 രൂപ, 3001 രൂപ, 2001 രൂപ എന്നിങ്ങനെ കാഷ് പ്രൈസ് നൽകി. ഗ്രാൻഡ് ഫിനാലെയിൽ പങ്കാളികളായ മത്സാരാർത്ഥികൾക്ക് മെമെന്റോകൾ നൽകി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാൻഡ് ഫിനാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ.മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. നാഷണൽ സർവീസ് സ്കീം കണ്ണൂർ ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം മുഖ്യാതിഥിയായിരുന്നു. സ്കൂൾ മലയാളം അധ്യാപകൻ അനീഷ് അഗസ്റ്റിൻ ക്വിസ് മത്സരം നിയന്ത്രിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ഏബ്രഹാം, മുഖ്യാധ്യാപിക മോളിക്കുട്ടി, ജൂബീറിച്ച് കൺസൾട്ടൻസി മാർക്കറ്റിംഗ് മാനേജർ ബാബു ജോസഫ്, പിടിഎ പ്രസിഡന്റ് ലൈജു സെബാസ്റ്റ്യൻ, അധ്യാപകരായ റെജി ജോസഫ്, റോണി ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു.
മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സംസ്ഥാനതല മെഗാ ക്വിസ്: അനുഗ്രഹയ്ക്ക് ഒന്നാം സ്ഥാനം
12:35 AM Nov 23, 2022 | Deepika.com