സുൽത്താൻ ബത്തേരി: നഗരത്തിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി പ്രവർത്തനം തുടങ്ങി. ഹൈക്കോടതി ജസ്റ്റിസ് സതീഷ് നൈനാൻ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജ് ജോണ്സണ് ജോണ്‍ അധ്യക്ഷത വഹിച്ചു.
സബ് ജഡ്ജ് സുനിൽ ബർക്ക്മൻസ് വർക്കി, അഡീഷണൽ ജില്ലാ സീനിയർ ജഡ്ജ് എം.വി. രാജകുമാര, മാനന്തവാടി സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ്, ബാർ അസോസിയേഷൻ ഭാരവാഹികളായ പി.എൻ. സുരേന്ദ്രൻ, പി.കെ. ദിനേഷ്കുമാർ, സജി മാത്യു എന്നിവർ പ്രസംഗിച്ചു.
ബത്തേരിയിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി പ്രവർത്തനം തുടങ്ങി
11:45 PM Nov 22, 2022 | Deepika.com