ന്യൂയോര്‍ക്ക്: ന്യൂറോഷലില്‍ സ്ഥിരതാമസമാക്കിയ കുമ്പളങ്ങി സ്വദേശി ജോബ് കുറുപ്പാശ്ശേരിയുടെ ഭാര്യ ഫിലോമിന (63) നിര്യാതയായി. അങ്കമാലി-വാതക്കാട് കൈതിരത്ത് പരേതരായ പൗലോ-മറിയം ദമ്പതികളുടെ മകളാണ്.
ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകാംഗമാണ്. ദീര്‍ഘനാള്‍ ന്യൂറോഷലിലുള്ള സൗണ്ട് ഷോര്‍ ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു. മക്കള്‍ : കെവിന്, അരുണ്‍
പൊതു ദര്‍ശനം മേയ് ആറിനു വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ വൈകിട്ട് എട്ടുവരെ ന്യൂറോഷിലുള്ള ലോയ്ഡ് മാക്സി ആന്‍ഡ് സന്‍സ് ഫ്യൂണറല്‍ ഫോമില്‍. സംസ്കാര ശുശ്രൂഷകള്‍ മേയ് 7 വെള്ളിയാഴ്ച രാവിലെ പത്തിനു ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിച്ച്, വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ നടത്തും.
Wake Service
Thursday, 6th May - 4PM - 8PM, Lloyd Maxcy and Sons, 16 shea place, New Rochelle
Funeral Mass
Friday, 7th May - 10 AM, St. Thomas Syro Malabar Church, 810 E, 221 st. Bronx, NY 10467
Internment - 12 Noon
Mount Calvary Cemetery, 575 Hillside Ave, White Plains -NY 10603
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോബ് കുറുപ്പശ്ശേരിയില്‍
റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി
ഫിലോമിന കുറുപ്പശ്ശേരിയില്‍ നിര്യാതയായി
11:47 AM May 05, 2021 | Deepika.com