റിയാദ് : വാക്സിൻ ചലഞ്ചിന്റെ ഭാഗമായി റിയാദ് കേളി കലാ സാംസ്കാരിക വേദി രണ്ടാംഘട്ടത്തിൽ 2000 ഡോസ് കോവിഡ് വാക്സിനുള്ള തുക കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. പിണറായി സർക്കാരിന് ഭരണത്തുടർച്ച ഉണ്ടായതിലുള്ള ആഹ്ലാദം പങ്കുവയ്ക്കുന്നതിനും, ഇടതു ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിനുമാണ് വാക്സിൻ ചലഞ്ചിൽ വീണ്ടും പങ്കാളിയാകുന്നത്. ആദ്യ ഘട്ടത്തിൽ ആയിരം വാക്സിനുള്ള തുകയാണ് സംഭാവന നൽകിയത്.
പിണറായി സർക്കാരിന് രണ്ടാമൂഴം നൽകിയ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകർ പ്രധാനപ്പെട്ട ഒരു ചരിത്ര നിർമ്മിതിയിൽ പങ്കാളികളായിരിക്കുകയാണ്. പ്രവാസികൾക്ക് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യേകിച്ച് പ്രവാസികൾക്ക് വേണ്ടിയും ഒന്നാം പിണറായി സർക്കാർ തുടങ്ങിവച്ച അനേകം ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ അടുത്ത സർക്കാരിന് പൂർത്തിയാക്കാനുള്ള പിന്തുണയാണ് ജനങ്ങൾ നൽകിയിരിക്കുന്നതെന്ന് കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി കണ്‍വീനർ കെപിഎം സാദിഖ് പറഞ്ഞു.
വാക്സിൻ ചലഞ്ച് : രണ്ടാംഘട്ടം കേളി രണ്ടായിരം വാക്സിൻ നൽകും
07:59 PM May 04, 2021 | Deepika.com