കുവൈറ്റ് സിറ്റി: കേരളത്തിലെ ഇടതു മുന്നണിയുടെയും തോമസ് കെ തോമാസിന്േറയും വിജയത്തിൽ ഒ എൻസിപി കുവൈറ്റിന്റെ ആഹ്ലാദം.
കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും എൻസിപിയുടെ സ്ഥാനാർഥികളായി മത്സരിച്ച ഒഎൻ സിപി കുവൈറ്റ് രക്ഷാധികാരിയായ തോമസ് കെ തോമസിന്റേയും, എ.കെ. ശശീന്ദ്രന്റേയും, മറ്റു ഇടതു സ്ഥാനാർഥികളുടേയും വിജയാഹ്ലാദത്തിൽ കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒഎൻസിപി കുവൈറ്റ് കമ്മിറ്റിയും കേക്ക് മുറിച്ച് ആഹ്ലാദത്തിൽ പങ്കെടുത്തു.
ഒഎൻസിപി കുവൈറ്റ് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഒഎൻസിപി കുവൈറ്റ് ട്രഷറർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. നിയുക്ത എംഎൽഎ തോമസ് കെ തോമസിന്റെ സഹോദരൻ ജോണ് തോമസ് കളത്തിപറന്പിൽ, യുണൈറ്റഡ് സ്കൂൾ മാനേജർ അഡ്വ. ജോണ് തോമസ് എന്നിവർ ആശംസകൾ നേർന്നു. അനന്തകൃഷ്ണൻ കൈനകരി, ടോണി മാത്യു, സജി ജോണ് ജേക്കബ് എന്നിവരും ഒ എൻസിപി അംഗങ്ങളും പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇടതു മുന്നണിയുടെയും തോമസ് കെ. തോമാസിന്റേയും വിജയത്തിൽ ഒഎൻസിപി കുവൈറ്റിന്റെ ആഹ്ലാദം
07:58 PM May 04, 2021 | Deepika.com