ചെമ്പേരി: വൈഎംസിഎ കണ്ണൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രാർഥനാ വാരാഘോഷം സമാപിച്ചു. പയ്യാവൂർ വൈഎംസിഎ ഹാളിൽ നടന്ന സമാപന സമ്മേളനം വൈഎംസിഎ കേരള റീജിയൻ ചെയർമാൻ ജിയോ ജേക്കബ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ സബ് റീജിയൻ ചെയർമാൻ രാജു ചെരിയൻകാലായിൽ അധ്യക്ഷത വഹിച്ചു. പയ്യാവൂർ യൂണിറ്റ് പ്രസിഡന്റ് ജിജി ഐപ്പൻപറമ്പിൽ ആമുഖ പ്രഭാഷണവും, പയ്യാവൂർ ഡിവൈൻ മേഴ്സി ദേവാലയ വികാരി ഫാ. ജെയ്സൺ വാഴകാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി.
സബ് റീജിയൻ മുൻ ചെയർമാൻ മത്തായി വീട്ടിയാങ്കൽ, വിമൻസ് ഫോറം ചെയർപേഴ്സൺ ഗാഥാ സജി, നോർത്ത് സോൺ കോ-ഓർഡിനേറ്റർ ഇമ്മാനുവൽ ജോർജ്, സബ് റീജിയൻ വൈസ് ചെയർമാൻ ബെന്നി ജോൺ, യൂണിറ്റ് സെക്രട്ടറി ജോൺസൺ പൈമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
പ്രാർഥനാ വാരാഘോഷം സമാപിച്ചു
12:44 AM Nov 22, 2022 | Deepika.com