കുഞ്ഞിമംഗലം: വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തണമെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ക്ഷേമ പദ്ധതികളുടെയും മഹാത്മാഗാന്ധി എൻആർഇജി പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ സെൻട്രൽ യുപി സ്കൂളിൽ നിർമിച്ച ഭക്ഷണശാലയുടെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുക യായിരുന്നു സ്പീക്കർ.
കുഞ്ഞിമംഗലം ഗവ. സെൻട്രൽ യുപി സ്കൂളിൽ നടന്ന പരിപാടിയിൽ എം.വിജിന് എംഎൽഎ അധ്യക്ഷത വഹിച്ചു. 480 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 11,89,021 രൂപ വിനിയോഗിച്ചാണ് ഭക്ഷണശാല നിർമിച്ചത്. 1431 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച ഭക്ഷണശാലയിൽ ഒരേസമയം 200 കുട്ടികൾക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം.
ഇതോടൊപ്പം പഞ്ചായത്തിന്റെ ക്ഷേമ പദ്ധതികളായ ഗാർഹിക റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, സ്ഥാപന ങ്ങൾക്ക് റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, അങ്കണവാടികൾക്ക് വാട്ടർ ടാങ്ക് വിതരണം, ഗ്യാസ് സ്റ്റൗ, പ്രഷർകുക്കർ, ഫർണിച്ചർ, 60 വയസ കഴിഞ്ഞ വയോജനങ്ങൾക്ക് കട്ടിൽ,
പട്ടികജാതി വിഭാഗക്കാർക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം, ഹരിതകർമ സേനയ്ക്ക് ഉപകരണങ്ങളും യൂണിഫോമും വിതരണം, ലൈഫ് ഭവന പദ്ധതിയുടെ താക്കോൽദാനം എന്നിവയും സ്പീക്കർ ഉദ്ഘാടനം ചെയ്തു.
വികസന പ്രവർത്തനങ്ങളിൽ രാഷ്്ട്രീയം കലർത്തരുത്: സ്പീക്കർ
12:44 AM Nov 22, 2022 | Deepika.com