കുവൈറ്റ്: കേരള രാഷ്ട്രീയത്തിലെ അതികായകനും നിരവധി തവണമന്ത്രിയും എം.എൽഎ, എംപി. പഞ്ചായത്തു അംഗം, പഞ്ചായത്ത് എന്നി വിവിധ നിലകളിൽ പ്രവർത്തിച്ച കേരളാ കോണ്ഗ്രസ് (ബി) ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് കുവൈറ്റ് അനുശോചിച്ചു.
സംഘടനയുടെ പ്രഥമ വാർഷിക സമ്മേളനത്തിന്റെ മുഖ്യ അതിഥിയായി ആദ്യമായി കുവൈറ്റിലെത്തിയ അദ്ദേഹം സമാജത്തിന്റെ പ്രവർത്തനങ്ങളിൽ അതിയായ സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം നൽകിയതും ഈ അവസരത്തിൽ ഭാരവാഹികൾ സ്മരിക്കുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു
11:19 PM May 03, 2021 | Deepika.com