കുവൈറ്റ് സിറ്റി: ഫൈസർ-ബയോണ്‍ടെക് കോവിഡ് വാക്സിന്റെ പതിനഞ്ചാമത് ബാച്ച് കുവൈറ്റിലെത്തി. വാക്സിനുകൾ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്തതായി ആരോഗ്യ അധികൃതർ അറിയിച്ചു.
കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ അടുത്ത ബാച്ച് വാക്സിനകളും ഉടനെത്തും. പന്ത്രണ്ടര ലക്ഷം ആളുകൾക്ക് ഇതുവരെയായി വാക്സിനേഷൻ നൽകിയിട്ടുണ്ട്. അതിനിടെ കുവൈറ്റിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 18 ലക്ഷം കടന്നു. സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവരുടെ കണക്കാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻഗണനാടിസ്ഥാനത്തിൽ അപ്പോയിന്റ്മെന്റ് നൽകിയാണ് വാക്സിനേഷൻ.
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ ഹെൽത്ത് കാർഡ് നൽകും. രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടതിന്റെ തീയതി ഇതിൽ രേഖപ്പെടുത്തും. രണ്ടാം ഡോസ് തീയതി ഓർമ്മപ്പെടുത്താൻ മൊബൈൽ ഫോണിലേക്ക് സന്ദേശം അയയ്ക്കും. വാക്സിൻ സ്വീകരിച്ച ആർക്കും ഇതുവരെ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ
പതിനഞ്ചാമത് ബാച്ച് ഫൈസർ വാക്സിൻ കുവൈറ്റിലെത്തി
11:16 PM May 03, 2021 | Deepika.com