ഡാളസ്: കേരളാ കോണ്ഗ്രസ് ബി. ചെയർമാനും മുൻമന്ത്രിയുരലയ ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
മന്നത്ത് പദ്മനാഭന്റെ കൈപിടിച്ച് പൊതുമണ്ഡലത്തിലേക്ക് കാലൂന്നിയ ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതത്തിന്റെ കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി ജയിച്ചുകയറിയ പിള്ളയുടെ രാഷ്ട്രീയക്കുതിപ്പാണ് പിന്നെക്കണ്ടത്. 1960, 65, 77, 80, 82, 87, 91, 96, 2001 വർഷങ്ങളിൽ നിയമസഭയിലേക്കും. 1971ൽ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ട്രാൻസ്പോർട്ട്, എക്സൈസ്, ജയിൽ, വൈദ്യുതി വിവിധ മന്ത്രി സ്ഥാനങ്ങൾ വഹിച്ചു പേരെടുത്തിട്ടുള്ള ഒരു വ്യക്തിയായിരുന്നു.
തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന പരേതനായ ബാലകൃഷ്ണപിള്ള ആറരപതിറ്റാണ്ട് നീണ്ട സാമുദായിക പ്രവർത്തനം കൂടി അവസാനിപ്പിച്ചാണ് ബാലകൃഷ്ണപ്പിളള വിടവാങ്ങിയത്. കേരള രാഷ്രീയത്തിൽ നിറഞ്ഞു ശോഭിച്ചിരുന്ന മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: എബി തോമസ്
ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു
11:00 PM May 03, 2021 | Deepika.com