കാസര്‍ഗോഡ്: ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തില് ഡിസിസി ഓഫീസിലും വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഡിസിസി ഓഫീസില്‍ ഇന്ദിരാജിയുടെ ചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് പി.കെഫൈസല്‍ അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍ പള്ളയില്‍വീട്, കരുണ്‍ താപ്പ, കെ ഖാലിദ്, ലക്ഷ്മണ പ്രഭു, ബി.പി പ്രദീപ്കുമാര്‍, ജമീല അഹമ്മദ്, സി ജി ടോണി, രതീഷ് രാഘവന്, വിനോദ് കള്ളാര്‍ എന്നിവര്‍ സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: ഇന്ദിരാഗാന്ധി ജന്മദിനത്തില് തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.വിജയന് അധ്യക്ഷത വഹിച്ചു. കെ.ശ്രീധരന്, പി.വി.കണ്ണന്, കെ.വി. മുകുന്ദന്, സി.ചന്ദ്രമതി, ടി.സുരേശന്, പ്രസാദ് ഒളവറ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
12:51 AM Nov 20, 2022 | Deepika.com