കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ പ്രവാസി മലയാളികളുടെ സാഹിത്യാഭിരുചികൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലായാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്,മെയ് 28 - 2021ന് മുന്നേ സൃഷ്ടികൾ സമഹമസൗംമശമേെവശവ്യേമാ@ഴാമശഹ.രീാ എന്ന ഇ -മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് 6620 2210, അബ്ബാസിയ -9791 0261, സാൽമിയ - 9008 2508, അബു ഹലീഫ- 9768 3397, ഫഹാഹീൽ -9971 9753 എന്നി നന്പറിൽ ബന്ധപ്പെടുക.
നിബന്ധനകൾ
1 ) കവിത രചന - 24 വരികളിൽ കവിയരുത്
2 ) ലേഖനം - വിഷയം കോവിഡ് കാലത്തെ ക്ഷേമരാഷ്ട്ര സങ്കല്പം - പരമാവധി 5 പുറം കവിയരുത്
3 ) ചെറുകഥ - 3 പുറം കവിയരുത്
റിപ്പോർട്ട്: സലിം കോട്ടയിൽ
കല കുവൈറ്റ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നു
12:14 PM May 02, 2021 | Deepika.com