യാത്രയപ്പ് നല്‍കി

05:53 PM Apr 30, 2021 | Deepika.com
കുവൈറ്റ്‌ സിറ്റി: സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്‍റെ അധ്യാപകൻ, 25 വർഷക്കാലം ഹെഡ്‌ മാസ്റ്റർ, ഇടവക സെക്രട്ടറി, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ശേഷം നാട്ടിലേക്ക്‌ മടങ്ങുന്ന കുര്യൻ വർഗീസിന് മഹാ ഇടവകയുടേയും കോൽക്കത്ത ഭദ്രാസനത്തിന്‍റേയും ആഭിമുഖ്യത്തിൽ യാത്രയയപ്പ്‌ നൽകി.

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ മഹാ ഇടവക വികാരി ഫാ. ജിജു ജോർജ് അധ്യക്ഷത വഹിച്ചു. കോൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്ത, സഹ വികാരി ഫാ. ലിജു പൊന്നച്ചൻ, എൻ.ഇസി.കെ. സെക്രട്ടറി റോയ്‌ യോഹന്നൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇടവക സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ