വിജയത്തിന്റെ രഹസ്യമന്വേഷിക്കുന്നവർക്കുള്ള കൈപുസ്തകമാണിതെന്നും എല്ലാ തട്ടുകളിലുള്ളവർക്കും ഇത് പ്രയോജനം ചെയ്യുമെന്നും ആദ്യ പ്രതി സ്വീകരിച്ച ഡോ. അബ്ദുറഹിമാൻ കരിഞ്ചോല പറഞ്ഞു.
അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടടർ ഡോ.. വിവി.ഹംസ അധ്യക്ഷത വഹിച്ചു. വളരെ പ്രയോജനകരമായ പ്രായോഗിക ചിന്തകളും ആശയങ്ങളും ആകർഷകമായി അവതരിപ്പിക്കുന്ന വിജയമന്ത്രങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളേയും സ്വാധീനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അൽ സുവൈദ് ഗ്രൂപ്പ് ഡയറക്മ്രാരായ ഫൈസൽ റസാഖ്, സഹ്ല ഫൈസൽ, ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസർ, ഡെപ്യൂട്ടി ജനറൽ മാനേജർ ശൈഖ ഹംസ, ബിസിനസ് ഡവലപ്മെന്റ് മാനേജർ സലീം, അൽ സമാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.പി.അഷ്റഫ്, ഇസ്കോ ഗ്രൂപ്പ് ഓഫ് കന്പനീസ് ജനറൽ മാനേജർ ജാസിം മകാം ,ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ സംബന്ധിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ഏഴാമത് പുസ്തകമാണിത്.