കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് യുവജനകാര്യ സഹമന്ത്രി അബ്ദുൾ റഹ്മാൻ ബദാ അൽ മുത്തൈരിയെ സന്ദർശിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിൽ സൗഹൃദപരവും സഹകരണപരവുമായ പതിറ്റാണ്ടുകളുടെ ബന്ധമാണെന്നും ഉഭയകക്ഷി ബന്ധം, സാമൂഹികക്ഷേമം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തിയതായതായും എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ എംബസി മുതിർന്ന ഉദ്യോഗസ്ഥരും കുവൈറ്റ് സർക്കാർ പ്രതിനിധികളും കൂടികാഴ്ചയിൽ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ അംബാസിഡർ കുവൈറ്റ് യുവജനകാര്യ സഹമന്ത്രിയെ സന്ദർശിച്ചു
10:44 PM Apr 22, 2021 | Deepika.com