ന്യൂയോർക്ക്: ലോക മലയാളികൾക്കിടയിൽ വാർത്തകൾക്ക് പുത്തൻമാനം സമ്മാനിച്ച ജോയിച്ചൻ പുതുക്കുളം ഡോട്ട്കോമിന്റെ (ജെപിഎം ന്യൂസ്) അഡ്മിസ്ട്രേറ്റീവ് അസിസ്റ്റന്റായി പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ തോമസ് കൂവള്ളൂർ നിയമിതനായി.
പത്രപ്രവർത്തനമേഖലയിലും, ഈടുറ്റ ലേഖനങ്ങളുടെ രചനയിലും അഗ്രഗണ്യനായ തോമസ് കൂവള്ളൂരിന് വെബ്സൈറ്റിന്റെ അണിയറ പ്രവർത്തകർ പുതിയ കർമ്മ മേഖലയിൽ വിജയം കൈവരിക്കുന്നതിന് എല്ലാവിധ ആശംസകളും നേർന്നു.
പുതിയ നിയോഗത്തിൽ എല്ലാവരുടേയും പ്രാർഥനാപൂർണമായ സഹകരണം തോമസ് കൂവള്ളൂർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
തോമസ് കൂവള്ളൂർ ജെപിഎം ന്യൂസ് അഡ്മിസ്ട്രേറ്റീവ് അസിസ്റ്റന്റായി നിയമിതനായി
10:30 PM Apr 22, 2021 | Deepika.com