ഡാളസ്: നോർത്ത് ടെക്സസിലെ ആദ്യ വനിത വെതർ കാസ്റ്റർ, നാലു പതിറ്റാണ്ടിലധികം ഡാളസിലെ മാധ്യമപ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ച ജോസ്ലിൻ കെ. വൈറ്റ് (68) അന്തരിച്ചു.
1953 മാർച്ച് 9 ന് ഡാളസിലായിരുന്നു ഇവരുടെ ജനനം. ലിറ്റിൽ റോക്കിലെ യൂണിവേഴ്സിറ്റി ഓഫ് അർക്കൻസാസിൽ നിന്നും ആർട്സ്, ജർണലിസം എന്നീ വിഷയങ്ങളിൽ ബിരുദം നേടി. പ്രാദേശിക തലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ജോസ്ലിൻ നിരവധി ചാരിറ്റി സംഘടനകളിൽ വോളൻറ്റിയറായും പ്രവർത്തിച്ചു. ടെലിവിഷൻ റിപ്പോർട്ടറായി പ്രവർത്തിച്ച ഇവർക്കു നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭർത്താവ് കിം. മാതാവ് ജോയ്സ് വൈറ്റ്, മകൻ ബ്രാഡ്. മെമ്മോറിയൽ സർവീസ് പിന്നീട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മാധ്യമപ്രവർത്തക ജോസ്ലിൻ അന്തരിച്ചു
10:29 PM Apr 22, 2021 | Deepika.com