അബുദാബി : യുഎഇയിൽ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്ര വിലക്കുകൾ ഉൾപ്പെടെയുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ. വാക്സിൻ എടുക്കാത്തവർ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയാണെന്ന വിലയിരുത്തലിൽ നിന്നാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.
16 വയസിനു മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നാണ് സർക്കാർ നയം. യുഎഇ പൗര·ാരും , താമസക്കാരും എത്രയും വേഗം വാക്സിൻ സ്വീകരിക്കുന്നതിലൂടെ കോവിഡ് വൈറസിന്റെ ജനിതകവ്യതിയാനത്തെ തടയാമെന്നാണ് ആരോഗ്യതാമന്ത്രാലയം കരുതുന്നത്. വാക്സിനേഷൻ സ്വീകരിക്കുന്നതിൽ വൈമനസ്യം പ്രകടിപ്പിക്കുന്നത് രാജ്യത്തിന്റെ കോവിഡ് പ്രതിരോധ ലക്ഷ്യത്തിനു തടസമാകുന്നതായി ഒൗദ്യോഗിക വക്താവ് ഡോ. സൈഫ് അൽ ദാഹിരി അഭിപ്രായപ്പെട്ടു.
വാക്സിൻ സ്വീകരിക്കാത്തവർ കുടുംബത്തിനും , ബന്ധപെട്ടവർക്കും സമൂഹത്തിനു തന്നെ അപകടം ക്ഷണിച്ചു വരുത്തുന്നതായി അൽ ദാഹിരി പറഞ്ഞു. അതുകൊണ്ടു തന്നെ വാക്സിൻ സ്വീകരിക്കാത്തവർക്കു യാത്ര വിലക്കുകളും, പൊതു സ്ഥലങ്ങളിൽ പ്രവേശന വിലക്കും ഏർപ്പെടുത്തുന്നത് അടിയന്തിര പരിഗണയിലാണെന്നു അൽ ദാഹിരി വ്യക്തമാക്കി. ചില സർക്കാർ സേവനങ്ങൾ വാക്സിൻ സ്വീകരിക്കത്തവർക്ക് വിസകൾ അടക്കമുള്ള ചില സർക്കാർ സേവനങ്ങൾ ഭാവിയിൽ ലഭിക്കാതെ വരുമെന്നും അൽ ദാഹിരി സൂചിപ്പിച്ചു. യുഎഇയിൽ 50,81,853 പേർ ആദ്യ ഡോസും 38,36,521പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
യുഎഇയിൽ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്ക്
11:44 PM Apr 21, 2021 | Deepika.com