കുവൈറ്റ് സിറ്റി: ’റമദാൻ ആത്മവിചാരത്തിന്റെ കാലം’ എന്ന പ്രമേയവുമായി ഐസിഎഫ് ഗൾഫിലുടനീളം നടത്തുന്ന റംസാൻ കാന്പയിനിന്റെ ഭാഗമായി കുവൈറ്റ് സിറ്റി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ത്രിദിന പ്രഭാഷണ പരന്പര സമാപിച്ചു. അബ്ദുൽ ഹയ്യ് അഹ്സനി യുഎഇ, അബ്ദുൽ ബാരി നദ്വി സൗദി, മുഹമ്മദലി സഖാഫി പട്ടാന്പി എന്നിവർ യഥാക്രമം ’ശ്രദ്ധിക്കാതെ പോകുന്ന സുന്നത്തുകൾ’, ’ന·വഴികൾ’, ’കർമത്തിന്റെ കാതൽ’ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
സമാപനസംഗമത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട അബ്ദുൽ ഹമീദ് ഹാജി മായനാട്, മോയിൻ ഹാജി മാനിപുരം എന്നിവരെ അനുസ്മരിക്കുകയും പ്രത്യേക പ്രാർഥനാസംഗമം സംഘടിപ്പിക്കുകയും ചെയ്തു. മുഹമ്മദ് ബാദുഷ മുട്ടനൂർ സ്വാഗതവും ഉബൈദ് ഹാജി മായനാട് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഐസിഎഫ് സിറ്റി സെൻട്രൽ ത്രിദിന പ്രഭാഷണ പരന്പര സമാപിച്ചു
11:01 PM Apr 20, 2021 | Deepika.com