അബുദാബി: യുഎഇയില്‍ പുതുതായി 1,903 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,854 പേര് രോഗമുക്തി നേടി. മൂന്ന് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,00,860 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,83,180 പേരാണ് ഇതുവരെ രോഗമുക്തരായത്. 1,559 മരണങ്ങള് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 16,121 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,92,238 കോവിഡ് പരിശോധനകളില്‍ നടത്തി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,00,860 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎഇയില്‍ 1,903 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് മരണം
10:43 PM Apr 20, 2021 | Deepika.com