കുവൈറ്റിൽ 1,510 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ട് മരണം

11:53 AM Apr 20, 2021 | Deepika.com
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,510 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 258,497 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.25 ശതമാനമായി വർദ്ധിച്ചു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന എട്ട് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,456 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.50 ശതമാനമാണ് . 1,231 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 241,696 കോവിഡ് മുക്തരായി. 15,345 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 254 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ