ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രെ എം​ബ​സി ആ​ദ​രി​ച്ചു

11:44 PM Apr 19, 2021 | Deepika.com
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഉ​ജ്ജ്വ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രെ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ൽ നെ​റ്റ്വ​ർ​ക്കും ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം കു​വൈ​റ്റും ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ല​ളി​ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഓ​ണ്‍​ലൈ​നാ​യി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തി​യ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ ടെ​ലി ക​ണ്‍​സ​ൽ​ട്ടേ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത ഡോ​ക്ട​ർ​മാ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് സേ​വ​നം ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള കോ​വി​ഡ് പോ​രാ​ളി​ക​ളെ ആ​ദ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. എം​ബ​സി​യു​ടെ ന​ന്ദി പ്ര​ക​ട​ന​ത്തിെ​ൻ​റ സൂ​ച​ക​മാ​ണ് അ​നു​മോ​ദ​ന​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ന്നും സൗ​ജ​ന്യ ടെ​ലി ക​ണ്‍​സേ​ൽ​ട്ട​ഷ​ൻ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം ത​യാ​റാ​യി​ട്ടു​ണ്ടെ​ന്ന് അം​ബാ​സ​ഡ​ർ പ്ര​ഖ്യാ​പി​ച്ചു. കൂ​ടു​ത​ൽ സ്പെ​ഷ​ലി​സ്റ്റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ മെ​ഡി​ക്ക​ൽ പാ​ന​ൽ രൂ​പ​വ​ൽ​ക​രി​ച്ചി​ട്ടു​ണ്ട്. സൗ​ജ​ന്യ ടെ​ലി ക​ണ്‍​സ​ൽ​ട്ടേ​ഷ​ന്‍റെ സ​മ​യ​വും ഫോ​ണ്‍ ന​ന്പ​റും അ​ട​ക്ക​മു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.​ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ൻ​റ് ഡോ. ​അ​മീ​ർ അ​ഹ്മ​ദ് സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ