മനാമ: ബഹ്റിൻ ലാൽകെയേഴ്സിന്റെ ജീവകാരുണൃ പ്രവർത്തനങ്ങളിലെ പ്രതിമാസ സഹായത്തിന്റെ ഭാഗമായി ഏപ്രിൽ മാസത്തെ ചികിത്സാ ധനസഹായം ഹൃദയസംബന്ധമായ അസുഖംമൂലം ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രാധാകൃഷ്ണന് നൽകാനായി ലാൽ കെയെർസ് ബഹ്റിൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന് സെക്രട്ടറി ഷൈജു കൻപ്രത്ത് കൈമാറി.
എക്സിക്യൂട്ടീവ് മെന്പേഴ്സായ രതിൻ തിലക്, സജീഷ് പന്തളം എന്നിവർ സന്നിഹിതരായിരുന്നു. റംസാൻ മാസത്തിലെ സഹായമായി ബഹ്റിനിൽ പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായവും ഭക്ഷണ സാധനങ്ങളും തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിലേക്ക് ലാൽകെയേഴ്സ് അടുത്ത ദിവസങ്ങളിൽ തന്നെ എത്തിക്കുമെന്നും ലാൽ കെയേർസ് പ്രസിഡന്റ് ഫൈസൽ എഫ്.എം., ട്രഷറർ ജസ്റ്റിൻ ഡേവിസ്, ചാരിറ്റി കണ്‍വീനർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ജഗത് കെ.
ലാൽ കെയേഴ്സ് ബഹ്റിൻ പ്രതിമാസ സഹായം കൈമാറി
11:43 PM Apr 19, 2021 | Deepika.com